പ്രമേഹവും ശുശ്രുതനും

പ്രാചീന ഈജിപ്തിലെ വൈദ്യ ശാസ്ത്ര സംബന്ധിയായ ഒരു കയ്യെഴുത്തു പ്രതിയിൽ ഏകദേശം 3500 വർഷങ്ങൾക്കു മുൻപാണ് പ്രമേഹത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കപെട്ടത്.. അലോപ്പൊതിയിൽ ഡയബറ്റിസിനെ കുറിച്ചുള്ള സൂചനകൾ എ.ഡി 200 മുതൽ തന്നെ അതേ പേരിൽ കാണപ്പെടുന്നുണ്ട്. സമ്പുഷ്ടമായ ചികിത്സാ പാരമ്പര്യം കൈമുതലായുള്ള ഇന്ത്യയിൽ പ്രമേഹത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കപ്പെടുന്നത് ബി.സി 500 ൽ ആണ്.
അക്കാലത്തു ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ( ജീവിത കാലയളവിനെപ്പറ്റി ചില തർക്കങ്ങൾ നിലനിൽക്കുന്നു ) ശുശ്രുതൻ ആണ് പ്രമേഹത്തെക്കുറിച്ച് ഇന്ത്യയിൽ ആദ്യം പരാമർശിച്ചത്. ശുശ്രുതൻറെ ശുശ്രുത സംഹിതയിൽ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ഉള്ള ഒരു രോഗത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.എ.ഡി
ഡയബറ്റിസ് മെല്ലിറ്റസ് എന്ന പദം വന്നത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്. ഡയബറ്റിസ് എന്നതിന് ഒഴുകിപോകുക എന്നും മെല്ലിറ്റസിന് മധുരമുള്ളതു എന്നുമാണ് അർഥം. മധുരമുള്ള ഒരു ദ്രാവകം ശരീരത്തിലൂടെ കടന്നു പോകുന്നുവെന്നാണ് ഡയബറ്റിസ് മെല്ലിറ്റസ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത് ശരീരത്തിലെ പഞ്ചസാര മൂലമാണ് എന്ന് കണ്ടെത്തിയതാകട്ടെ 1784 ൽ മാത്യൂ ഡോബ്സൻ എന്ന ശാസ്ത്രജ്ഞനാണ്