പ്രമേഹവും പാരമ്പര്യവും

മാതാപിതാക്കളിൽ ഒരാൾക്ക് പ്രമേഹമുണ്ടെങ്കിലും മക്കൾക്ക് പ്രമേഹമുണ്ടാകാനുള്ള സാധ്യത 25 ശതമാനമാണ്. രണ്ടുപേർക്കും പ്രമേഹമുണ്ടെങ്കിലോ, ഇത് 50 ശതമാനവും. പാരമ്പര്യമായി വരുന്ന പ്രമേഹ രോഗത്തിലധികവും ടൈപ്പ് 2 തരത്തിലുള്ളതാണ്. ഇൻസുലിന്റെ ഉൽപാദനക്കുറവോ പ്രവർത്തന വൈകല്യമോ കാരണം ഉണ്ടാകുന്നതാണ് ടൈപ്പ് 2 ഡയബറ്റിക്സ്. മുതിർന്ന ആളുകളിലാണ് ഇത് കൂടുതലായും കാണുന്നത്. ആഹാര ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഇൻസുലിനോ ഗുളികയോ ഉപയോഗിച്ചും ഇതിനെ നിയന്ത്രിക്കാം. പാരമ്പര്യമായി പ്രമേഹം വരാൻ സാധ്യതയുള്ളവർ ചെറുപ്പം മുതലേ തന്നെ മധുരത്തിന്റെ ഉപയോഗം കുറക്കുന്നത് അഭികാമ്യമാണ്.