പ്രമേഹരോഗി അമിതമായി വ്യായാമവും കഠിനാധ്വാനവും ചെയ്താൽ

പ്രമേഹരോഗി അമിതമായി വ്യായാമവും കഠിനാധ്വാനവും ചെയ്താൽ
ഷാജി തട്ടിൽ, കുന്നംകുളം
പ്രമേഹരോഗ നിയന്ത്രണത്തിന് സഹായകരമായ ഘടകങ്ങൾ ആണ് വ്യായാമവും അദ്ധ്വാനവും. തൃപ്തികരമായ ശരീരഭാരം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ ഉപയോഗം വർധിപ്പിച്ച് രോഗം നിയന്ത്രിക്കാനും വ്യായാമം കൊണ്ടാകും. ഇൻസുലിന്റെ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കാനും ഇതുകൊണ്ടാകും. ഇന്‍സുലിനോ ഗുളികയോ ഉപയോഗിക്കുന്ന പ്രമേഹ രോഗി സാധാരണയിൽ കവിഞ്ഞ അളവിൽ വ്യായാമമോ കഠിനാധ്വാനമോ ചെയ്താൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂട്ടേണ്ടി വരും.