പ്രമേഹരോഗികള്‍ക്ക് കൂടെകൂടെ കണ്ണട മാറ്റേണ്ടി വരുന്നതെന്തുകൊണ്ട് ?

പ്രമേഹരോഗികൾക്ക് കൂടെക്കൂടെ കണ്ണട മാറ്റിവെക്കേണ്ടി വരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പലരിലും നിന്ന് ഉയരാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലിന് ആനുപാതീകമായി കണ്ണിന്റെ റീഫ്രാക്ടീവ് പവറിന് (കാഴ്ച ശക്തിക്ക് ) നേരിയ വ്യതിയാനം ഉണ്ടാകുന്നത് കൊണ്ടാണ് കണ്ണട ഉപയോഗിക്കുന്ന രോഗിക്ക് ഇടയ്ക്കിടയ്ക്ക് മങ്ങൽ അനുഭവപ്പെടുന്നത്. നേത്ര പരിശോധനയ്ക്ക് വിധേയനാകുന്ന രോഗി , പ്രമേഹമുള്ള വിവരം ഡോക്ടറെ അറിയിക്കുകയും പ്രമേഹം നിയന്തിക്കപ്പെട്ട ശേഷം കണ്ണട കുറിച്ചു വാങ്ങുകയും ചെയ്താൽ കൂടെക്കൂടെ കണ്ണട ചില്ല് മാറ്റേണ്ട ആവശ്യം ഉണ്ടാകില്ല.