പ്രമേഹരോഗികളിൽ ഹൃദ്രോഗം നിശബ്ദ കൊലയാളിയാകുന്നത് എങ്ങനെ ?

പ്രമേഹ രോഗികൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതൽആണ്. സാധാരണ ജീവിതം നയിക്കുന്നവരിൽനിന്നും ഏതാണ്ട് നാല് മടങ്ങ്അധികമാണ് പ്രമേഹ രോഗികളിലെ ഹൃദ്രോഗ സാധ്യത എന്നറിയുക. ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. മറ്റുള്ളവരിൽകടുത്ത വേദനയോടെ അനുഭവപ്പെടുന്ന ഹൃദ്രോഗം പ്രമേഹ രോഗികൾക്ക് ആകുമ്പോൾസൈലന്റ് ആണ്.. നിശബ്ദമായി ആകും വരവ് അപകട സാധ്യതയും കൂടും.
പ്രമേഹം ഉള്ളവരിലും ഇല്ലാത്തവരിലും ഹൃദ്രോഗം വരുമ്പോൾഉള്ള ലക്ഷണങ്ങൾവ്യത്യാസമുണ്ട്. ഹൃദ്രോഗികൾക്ക് നെഞ്ചിന്റെ മധ്യത്തിൽ തുടങ്ങി കൈകളിലേക്കും കഴുത്തിലേക്കും വ്യാപിക്കുന്ന തരത്തിൽ ആണ് നെഞ്ചുവേദന അനുഭവപ്പെടാറുള്ളത്. എന്നാൽ പ്രമേഹ രോഗികൾക്ക് ഒരിക്കലും കഠിനമായ വേദന ഉണ്ടാകില്ല. സാധാരണയായി കുറഞ്ഞ തോതിലുള്ള നെഞ്ച് വേദന നാം ആരും തന്നെ കണക്കിൽ എടുക്കാറില്ല. അങ്ങനെ നിസാരമാക്കി എടുത്താൽ പ്രമേഹ രോഗികൾക്ക് അത് അപകടകരമായി എന്നതിനാൽ മാറും എന്നതാണ് യാഥാർത്ഥ്യം.
അത്പോലെ തന്നെ കൂടുതൽ വിയർപ്പു അനുഭവപ്പെടുക, തലകറക്കം വരിക എന്നിങ്ങനെ ഉള്ള സാധാരണ ഹൃദ്രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ തീവ്രമായി പ്രമേഹ രോഗികളിൽ അനുഭവപ്പെടുകയും ഇല്ല. പ്രമേഹ രോഗികൾക്ക് രക്ത കുഴൽ കട്ടി പിടിച്ചു കൂടുതൽ ബ്ലോക്കുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ പ്രമേഹം ഉള്ളവർക്ക് നേരിയ നെഞ്ച് വേദന അനുഭവപ്പെട്ടാൽ പോലും പ്രാഥമീകമായി ആസ്പിരിൻ ഗുളിക കഴിക്കുകയും എത്രയും വേഗം വൈദ്യ സഹായം തേടുകയും വേണം. പ്രമേഹം ഉണ്ടെങ്കിൽ വർഷത്തിൽ ഒരിക്കൽ എങ്കിലും ഹൃദ്രോഗ നിർണയ പരിശോധന നടത്തേണ്ടത് അഭികാമ്യമാണ്.