പ്രമേഹത്തോടൊപ്പമുള്ള ബിപി എങ്ങനെ പ്രതിരോധിക്കാം

പ്രമേഹത്തോടൊപ്പം വരുന്ന രക്തസമ്മർദ്ദം വളരെ അപകടകരമാണ്. ഹൃദയവും മസ്തിഷ്കവും വൃക്കയും രക്തധമനികളെയും അമിത രക്തസമ്മർദ്ദം ഗുരതരമായി ബാധിക്കും. പ്രമേഹത്തിന്റെയും ദീർഘകാല സങ്കീർണ്ണതകളിൽ ഹൃദ്രോഗവും വൃക്കരോഗവും രക്തക്കുഴലുകളുടെ തകരാറുമെല്ലാം ആണെന്നതിനാൽ രണ്ടുംകൂടിയുണ്ടെങ്കിൽ അത് കൂടുതൽ ഗുരുതരമാകും.
പ്രമേഹത്തോടൊപ്പം രക്തസമ്മർദ്ദമുള്ളവർ ഉപ്പിന്റെ അളവ് നിയന്ത്രിക്കണം. ആഹാര ക്രമീകരണം കർക്കശമായി പാലിക്കുകയും വേണം. സോഡിയം കൂടുതലടങ്ങിയ ഭക്ഷണ സാധനങ്ങൾ പരമാവധി ഒഴിവാക്കണം. പാല്, മുട്ട, മാംസം എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം നിയന്ത്രിത അളവിൽ കഴിക്കുക. വ്യായാമം പതിവാക്കുകയും മാനസിക പിരിമുറുക്കം ഒഴിവാക്കി ജീവിതത്തോട് നല്ല വൈകാരിക സമീപനം പുലർത്തുകയും വേണം. പുകവലി ഒഴിവാക്കുകയും ഭാരം നിയന്ത്രിച്ച് നിർത്തുകയും വളരെ അത്യാവശ്യമാണ്.