പ്രമേഹം ഗ്രാമീണരിൽ കൂടുന്നു

പ്രായപൂർത്തിയായ ഗ്രാമീണരിൽ പ്രമേഹ രോഗികളുടെ തോത് 14 ശതമാനമാണെന്നാണ് പഠന റിപ്പോർട്ടുകൾ. അഞ്ചു ശതമാനം പേർ പ്രമേഹ പൂർവാവസ്ഥയിലുമാണ്. 2000 ൽ ഇന്ത്യയിൽ 3.17 കോടി പ്രമേഹരോഗികൾ ഉണ്ടായിരുന്നത് 2030 ആകുമ്പോഴേക്കും 8 കോടിയാകുമെന്ന് കണക്കാക്കപ്പെടുന്നു… 2000 ൽ 17.1 കോടിയായിരുന്ന ലോകത്തെ പ്രമേഹ രോഗികളുടെ എണ്ണം വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെങ്കിൽ 2030 ആകുമ്പോഴേക്കും 36.6 കോടിയിൽ അധികം ആകുകയും ചെയ്യും… ലോകാരോഗ്യ സംഘടനയുടെ ഈ കണക്കുകൾ ഇപ്പോൾ തന്നെ ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിൽ അപകട സ്ഥിതിയിൽ നിൽക്കുന്ന കേരളം ശ്രദ്ധാപൂർവം വീക്ഷിക്കേണ്ടതാണ്. ഓർക്കുക… ഇന്ത്യയിൽ പതിനായിരം പേരിൽ 221 പേരിലാണ് പ്രമേഹം കാണുന്നതെങ്കിൽ കേരളത്തിലെ നിരക്ക് പതിനായിരം പേരിൽ അത് 980 ആണ്…