പാൽ അധികമാകരുത്

പാൽ ഒരു പോഷകാഹാരമാണ് പക്ഷേ പ്രമേഹ രോഗിയുടെ കാര്യത്തിലാകുമ്പോൾ ഈ പോഷകാഹാരം പലപ്പോഴും വിപരീത ഫലമാണ് സൃഷ്ടിക്കുന്നത്.. പ്രമേഹ രോഗികൾ പാൽ അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്,
പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് എന്ന കാർബോ ഹൈഡ്രേറ്റ് ആണ് പ്രമേഹ രോഗികൾക്കുള്ള വില്ലൻ… ആമാശയത്തിൽ എത്തിക്കഴിഞ്ഞാൽ ലാക്ടോസ് ഗ്ലൂക്കോസ് ആയും ഗ്യാലക്ടോസായും മാറും… രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കാനും പ്രമേഹം നിയന്ത്രണാതീതമാകാനും ഇത് ഇടയാക്കുമെന്നതിനാൽ പാലിന്റെ അളവു നിയന്ത്രിക്കുന്നതാണ് നല്ലത്…