പാചകത്തിൽ ശ്രദ്ധിക്കുക

ദേ അമ്മേ… കറിക്കൊന്നുമില്ലാട്ടോ.. എന്നു കേള്‍ക്കുമ്പോള്‍ തൊടിയില്‍ പോയി താളും ഇലകളുമെല്ലാം പറിച്ചു ആരോഗ്യപ്രദമായ ഭക്ഷണം ഒരുക്കുന്ന നിമിഷങ്ങള്‍ നമ്മുടെ കുടുംബങ്ങളില്‍നിന്നും പടിയിറങ്ങി കഴിഞ്ഞു. പാചക രീതിയിലും മാറ്റങ്ങളായി. ഒന്നോ രണ്ടോ വിഭവങ്ങള്‍ മാത്രമുണ്ടായിരുന്ന അടുക്കളകളില്‍നിന്നും വിഭവസമൃദ്ധമായ ഭക്ഷണം ഓരോ നേരവും വന്നു തുടങ്ങി. ഗുണമേന്മയേറിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാട്ടുന്ന ഔചിത്യബോധം പക്ഷേ, പാചകരീതിയില്‍ കാണുന്നില്ല. പാചകം ചെയ്യുന്ന രീതി ശരിയായില്ലെങ്കില്‍ ആ ഭക്ഷണത്തിന്റെ ഗുണമേന്മയും കഴിക്കുന്നവരുടെ ആരോഗവും നശിക്കുമെന്ന യാഥാര്‍ത്ഥ്യം മനസില്‍ വെച്ചുകൊണ്ടു വേണം അടുക്കളയില്‍ കയറാന്‍….
പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
*ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക
*ആവിയില്‍ പുഴുങ്ങുക, വേവിക്കുക ഇവയൊക്കെ ഗുണമേന്മയേറിയ പാചകരീതിയാണ്.
*വറുക്കുന്നതും പൊരിക്കുന്നതും വല്ലപ്പോഴും മാത്രമേ ആകാവൂ.
*വറുക്കുമ്പോള്‍ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
*ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ല.
*പാചകം ചെയ്യുമ്പോള്‍ എണ്ണയുടെയും നാളികേരത്തിന്റെയും അളവ് കുറയ്ക്കുക.
*ഉപ്പിലിട്ടത്, പപ്പടം മുതലായവ ദിവസവും ഉപയോഗിക്കരുത്