പയർ വർഗ്ഗങ്ങൾ മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. ഗർഭിണികൾക്ക് ഉത്തമമായ ഭക്ഷണമാണ് മുളപ്പിച്ച ധാന്യങ്ങൾ. എന്നാൽ,ഇനി മുളപ്പിച്ച പയറോ ധാന്യ വർഗ്ഗങ്ങളോ കഴിയ്ക്കുമ്പോൾ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കൂടി നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് മുളപ്പിച്ച ധാന്യങ്ങൾ. കാരണം കൃത്യമായ രീതിയിൽ പാചകം ചെയ്തെടുത്തില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിന് മുന്നിലാണ് മുളപ്പിച്ച ധാന്യവർഗ്ഗങ്ങൾ. കൃത്യമായ രീതിയിൽ തണുപ്പിച്ച് സൂക്ഷിക്കുന്ന ധാന്യങ്ങൾ മാത്രം ഉപയോഗിക്കുക. ഇതിന് ദുർഗന്ധമുണ്ടോയെന്ന് നോക്കണം.
മുളപ്പിച്ച ധാന്യങ്ങൾ ഉപയോഗിക്കുന്നതിനു മുൻപ് കൈ നല്ല വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. ഇ-കോളി ഉൾപ്പെടെയുള്ള ബാക്ടീരിയകൾ ഉണ്ടാകാം എന്നതിനാൽ കൈകൾ, ഉപയോഗിക്കുന്ന പാത്രം, അടുക്കള ഇവ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. നല്ലതുപോലെ ചൂടാക്കിയും വേവിച്ചും മാത്രമേ കഴിക്കാൻ പാടുള്ളൂ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾഉപയോഗിക്കുന്നതിനു മുൻപ് ഇതിലെ വെള്ളം മുഴുവൻ കളയേണ്ടത് അത്യാവശ്യമാണ്. വെള്ളത്തോടെ ഉപയോഗിക്കുമ്പോൾ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും.
മുളയ്ക്കുമ്പോൾ ധാന്യങ്ങളിലും പയർ വർഗങ്ങളിലും, ആന്റീഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, ബയോഫ്ലേവനോയ്ഡുകൾ, ജീവകങ്ങൾ, ധാതുക്കൾ ഇവയെല്ലാം ധാരാളമായി ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യം നൽകുന്നതാണ് മുളപ്പിച്ച പയറിന്റെ ഉപയോഗം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുളപ്പിച്ചു തന്നെ ധാന്യങ്ങളും പയർവർഗങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ.