നടത്തവും ഓട്ടവുമായി അര മണിക്കൂര്‍, അത്രേവേണ്ടൂ…

പ്രമേഹരോഗ നിയന്ത്രത്തിൽ വ്യായാമത്തിനുള്ള പങ്ക് ചെറുതല്ലല്ലോ..ഏറെക്കാലമായി
നടത്തത്തിൽ നിന്നും വ്യായാമം തുടങ്ങുന്നതാണ് ഉത്തമം. ക്രമേണ നടത്തത്തിന്റെ വേഗത കൂട്ടുക. കുറച്ചു ദിവസത്തിന് ശേഷം പതുക്കെ ഓടി തുടങ്ങുക. ഫിറ്റ്നസ് ശേഷി കൂടുന്നതിന് അനുസരിച്ച് ഓട്ടത്തിന്റെ വേഗത കൂട്ടാം..
നല്ല വേഗതയിൽ ഓടിത്തുടങ്ങിയാൽ നിശ്ചിതസമയത്തിന് ശേഷം വേഗത കുറച്ച് പിന്നീട് നടത്തത്തിലാകണം അവസാനിപ്പിക്കേണ്ടത്. തുടക്കത്തിൽ എല്ലാം കൂടി 20 മിനിറ്റ് മതിയാകും. പിന്നീട് അത് 30 മിനിട്ടാക്കാം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ശരീരത്തിന് അവധികൊടുക്കാൻ മറക്കണ്ട.