നടത്തം ഓട്ടമാകുമ്പോൾ കലോറിയിൽ വരുന്ന മാറ്റങ്ങൾ

ശാരീരികാരോഗ്യം മെച്ചമാക്കാനും ഫിറ്റ്നസ് കാക്കാനും നടത്തത്തെക്കാൾ മികച്ചൊരു വ്യായാമമില്ല എന്നത് എല്ലാവർക്കും അറിയാം..പതുക്കെ പതുക്കെ നടക്കുന്നത് വേഗം കൂട്ടി കൂട്ടി നല്ല വേഗത ആർജിക്കുമ്പോൾ ശരീരത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് പക്ഷേ അധികം ആർക്കും അറിയില്ല. നടപ്പിന്റെ വേഗത കൂട്ടി വരുമ്പോൾ ഉണ്ടാകുന്ന കാലറി മാറ്റങ്ങളും അത് ഓട്ടമായി പരിണമിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസവും ആണ് ഇന്ന് വിശദീകരിക്കുന്നത്.
കിടക്കുമ്പോഴും നിൽക്കുമ്പോഴും ഉറങ്ങുമ്പോഴും ഇരിക്കുമ്പോഴും എല്ലാം ശരീരം ഊർജം ചിലവിടുന്നുണ്ട് എന്ന് അറിയാമോ ? ഒരു മിനിറ്റിൽ ഒന്ന് മുതൽ ഒന്നേകാൽ കലോറി ആണ് ഇത്തരം സാഹചര്യങ്ങളിൽ ശരീരത്തിൽ നിന്നും ചിലവാകുന്നത്. അത് മണിക്കൂറിൽ രണ്ടു മൈൽ വരുന്ന തരത്തിലുള്ള നടത്തം ആകുമ്പോൾ 2.5 കലോറി മുതൽ നാല് കലോറി വരെ ഒരു മിനിറ്റിൽ ശരീരത്തിൽ നിന്നും പോകും. നടത്തം മണിക്കൂറിൽ മൂന്നു മൈൽ വേഗതയിൽ ആകുമ്പോൾ ഒരു മിനിറ്റിൽ 4-5 കലോറി, 3.5 മൈൽ വേഗതയിൽ ആണെങ്കിൽ 5-6 കലോറി, നാല് മൈൽ വേഗതയിൽ ആണെങ്കിൽ 6-7 കലോറി, അഞ്ചു മൈൽ വേഗതയിൽ അതി ദ്രുതം ആണ് നടത്തമെങ്കിൽ മിനിറ്റിൽ 7-8 കലോറി എന്നിങ്ങനെ ആണ് നടത്തം വേഗം ആർജിക്കുമ്പോൾ ഉണ്ടാകുന്ന കലോറി വ്യതിയാനം. മണിക്കൂറിൽ 5.5 മൈൽ വേഗത്തിൽ ഓടുക ആണെങ്കിലോ ഒരു മിനിറ്റിൽ പത്തു മുതൽ പതിനൊന്നു വരെ കലോറി കത്തി തീരും എന്നാണു പഠനങ്ങൾ വെളിവാക്കുന്നത്.