നഖങ്ങളിലെ അണുബാധ പ്രമേഹരോഗികൾക്ക് ആപത്കരമോ ?

പ്രമേഹ രോഗികൾ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് പാദ രോഗങ്ങൾ. കാലിലെ അണുബാധയ്ക്കും അതുമൂലം കാലക്രമേണ കാലോ വിരലോ മുറിച്ചുമാറ്റുന്നതിനും കാരണമാകുന്നത് ഇത്തരം പാദരോഗങ്ങൾ ആണ്.
നഖത്തിൽ ഉണ്ടാകുന്ന അണുബാധ മൂലം നഖത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ട് കട്ടി കൂടുകയും പെട്ടന്ന് തന്നെ പൊട്ടിപോകുകയും ചെയ്യുന്നു. സ്ഥിരമായി ഷൂസ് ഉപയോഗിക്കുന്നവരിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതൽ ആണ്. നഖങ്ങളിൽ ഉണ്ടാകുന്ന അണുബാധ ചികിൽസിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടാണ്. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകഴിക്കുകയും ഒരു പാദപരിരക്ഷകന്റെ സഹായത്തോടെ മൃതകോശങ്ങൾ നീക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.