തെറാപ്യൂടിക് പാദരക്ഷകൾ എന്തിന് ?

പ്രമേഹ രോഗികൾക്കുള്ള പ്രത്യേക പാദരക്ഷകൾ രണ്ടു തരമാണുള്ളത്. പ്രിവന്റിവ് പാദരക്ഷകളും , തെറാപ്യൂടിക് പാദരക്ഷകളും. പാദവൃണങ്ങളും തഴമ്പും പാദവൈകല്യങ്ങളും ഉള്ളവർക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത പാദരക്ഷകൾ ആണ് തെറാപ്യൂടിക് പാദരക്ഷകൾ. ചികിത്സയുടെ ഭാഗമായി ഉപയോഗിക്കേണ്ടത് ആണ് ഇത്. ഇത്തരത്തിൽ ഉപയോഗിച്ചാൽ ഭാവിയിൽ പാദ വൃണങ്ങൾ വഷളാകാതെയിരിക്കാൻ സഹായിക്കും. പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം പാദ സംരക്ഷണവും പാദരക്ഷയും വളരെ പ്രാധാന്യം അർഹിക്കുന്നു എന്നത് ഓർമ വെക്കണം.