തിമിരം നേരത്തെ വരും

തിമിരം വന്നു സുഹൃത്തേ എന്ന് പറയുമ്പോൾ നിനക്കതിന് അത്രയ്ക്ക് വയസ്സായോ എന്ന മറുചോദ്യം പതിവാണ്..വാർധക്യകാലത്ത് ഉണ്ടാകുന്ന നേത്രരോഗമാണ് പൊതുവിൽ തിമിരം. എന്നാൽ പ്രമേഹരോഗികൾക്ക് തിമിരം നേരത്തെ പിടിപെടും.
കണ്ണിൽ ജന്മനാ ഉള്ള ലെൻസിന് കട്ടിപിടിക്കുകയും അതിന്റെ സുതാര്യത നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് തിമിരം..സാധാരണയായി 65 പിന്നിടുമ്പോഴാണ് തിമിരം വരിക.എന്നാൽ പ്രമേഹരോഗികൾക്ക് വാർധക്യത്തിന് വളരെമുമ്പ് 45 വയസ്സിൽ തിമിരം കാണപ്പെടാറുണ്ട് എന്നതാണ് യാഥാർഥ്യം. നേത്രസംബന്ധമായ ഇതര രോഗങ്ങൾക്കും സാധ്യത ഏറെയാണ് പ്രമേഹരോഗികൾക്ക്..രോഗപ്രതിരോധ ശേഷി ക്രമേണ കുറഞ്ഞു രോഗാണുബാധയും കണ്ണിന്റെ ചലനശക്തി കുറയുകയും ചെയ്യുന്നതൊക്കെ സാധാരണമാണ്..ഇത്തരക്കാർക്ക്കാണുന്നതെല്ലാം രണ്ടായി കാണുകയും ചെയ്യും.