തക്കാളി ചട്നി ചതിക്കില്ല

മധുര സത്തുള്ള സ്വാദിഷ്ഠമായ തക്കാളി പ്രമേഹ രോഗികൾക്ക് ദോഷകരമാണോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്.. തക്കാളിയുടെ മധുരം പ്രമേഹരോഗികൾക്ക് ദോഷകരമല്ല എന്നതാണ് വസ്തുത.
തക്കാളിയിൽ അന്നജവും കലോറിയും മറ്റ് പഴങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തോതിലേയുള്ളൂ.. അതിനാൽ അപകടഭീതിയില്ലാതെ പ്രമേഹരോഗികൾക്ക് തക്കാളി കഴിക്കാം. രാവിലെ പ്രാതലിനൊപ്പം തേങ്ങാചട്നിയ്ക്ക് പകരമായി ഉപയോഗിക്കാവുന്നതാണ് തക്കാളി ചട്ണി. കുറഞ്ഞ കൊഴുപ്പും ഗ്ലൈസീമിക് ഇൻഡക്സും ഉള്ള ആഹാര പദാർത്ഥങ്ങളുടെ പട്ടികയിൽ പ്രമേഹരോഗികളുടെ ആഹാരാക്രമത്തിൽ പച്ച വിഭാഗത്തിലാണ് തക്കാളി വരുന്നത്. രാവിലെ പ്രാതലിനൊപ്പം തേങ്ങാചട്നിയ്ക്ക് പകരമായി ഉപയോഗിക്കാവുന്നതാണ് തക്കാളി ചട്നി.
കുറഞ്ഞ കൊഴുപ്പും ഗ്ലൈസീമിക് ഇൻഡക്സും ഉള്ള ആഹാര പദാർത്ഥങ്ങളുടെ പട്ടികയിൽ പ്രമേഹരോഗികളുടെ ആഹാരക്രമത്തിൽ പച്ച വിഭാഗത്തിലാണ് തക്കാളി വരുന്നത്. തക്കാളി ആരോഗ്യത്തിന് ഗുണകരമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒരു കപ്പ് അല്ലെങ്കിൽ 150 ഗ്രാം പാകം ചെന്ന തക്കാളി വിറ്റാമിൻ എ, സി, കെ, ഫോലേറ്റ്, പൊട്ടാസ്യം എന്നിവയുടെ സ്രോതസ്സാണ്. തക്കാളിയിൽ സ്വാഭാവികമായി തന്നെ സോഡിയം, പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ, കലോറി എന്നിവ കുറവാണ്. ഇതിന് പുറമെ തക്കാളി ആരോഗ്യത്തിനാവശ്യമായ തയാമിൻ, നിയാസിൻ, വിറ്റാമിൻ ബി6, മഗ്നീഷ്യം, ഫോസ്ഫറസ്, എന്നിവ നൽകും. ഒരു കപ്പ് തക്കാളി 2 ഗ്രാം ഫൈബർ തരും അതായത് ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ 7 ശതമാനം.