ഡൈനിംഗ് ഔട്ടോ? വീട്ടിലൊരു കൺകെട്ടാകാം

ഡൈനിംഗ് ഔട്ട് എന്ന രീതി നമുക്കിടയിൽ വേരുപിടിക്കുന്നതിന്റെ കാരണം എന്താകും എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? വീട്ടിൽ ഉണ്ടാക്കുന്ന ദോശ തന്നെ ഹോട്ടലുകാർ ഒന്ന് കനം കുറച്ചു അൽപം നീട്ടിയെടുത്ത് പൊടിയൊക്കെ ചേർത്ത് പോടി ദോശയായി വെച്ചുനീട്ടുമ്പോൾ വീട്ടിൽ അയ്യേ എന്ന് പറയുന്ന കൗമാരക്കാരൻ പോലും ആസ്വദിച്ചു കഴിക്കുന്നത് കാണാം. എന്ത് കൊണ്ടാണിത്? രുചി കൊണ്ട് മാത്രമാണോ? അല്ല. വീട്ടിലെ സ്ഥിരം പാറ്റെൺ മാറുമ്പോൾ ഉണ്ടാകുന്ന ഒരു കൗതുകം മാത്രമാണ് ആ ആസ്വാദനത്തിന് പിന്നിലുള്ള ചേതോവികാരം.
ഇന്ത്യ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ഏറ്റവും ആരോഗ്യകരമായ ആഹാരം എന്ന് ഇഡലിയെ വിശേഷിപ്പിക്കുന്നവർ ഉണ്ട്. എന്നാൽ മോനെ, ഇതാണ് ലോകത്തെ ഏറ്റവും മികച്ച ഭക്ഷണം എന്ന് പറഞ്ഞു എന്നും ഒരേ ഇഡലി തീറ്റിക്കാൻ നോക്കിയാലോ? കഴിക്കുമോ ആരെങ്കിലും? ഇല്ല. ഇവിടെയാണ് മുകളിൽ പറഞ്ഞ സ്ഥിരം പാറ്റേണിൽ നിന്നുള്ള ഒരു മാറ്റം പരീക്ഷിക്കേണ്ടത്. വെള്ള നിറത്തിൽ ഇഡലി കുട്ടകത്തിൽ നിന്നും പുറത്തെടുക്കുന്ന വൃത്താകൃതിയുള്ള ആ ഇഡലി ഒന്ന് മാറ്റിപിടിച്ചു നോക്കാം. തലേന്നത്തെ ചോറിനെ പിറ്റേന്ന് ദോശയാക്കി മാറ്റുന്ന ഹോട്ടലുകാരുടെ തന്ത്രം പോലെ ഒന്ന്. ഇഡലിയെ ഉപ്പുമാവുമായി സംയോജിപ്പിച്ച് കൊണ്ടുള്ള ഒരു കൺകെട്ട്. രാവിലെ ഉണ്ടാക്കിയ ഇഡലി ബാക്കിയുണ്ടെങ്കിൽ വൈകീട്ട് ചായയ്ക്കൊപ്പം ഒരു ഇഡലി ഉപ്പുമാവ് ഉണ്ടാക്കികൊടുത്ത് നോക്കൂ. നാടൻ പലഹാരം ഇഷ്ടമല്ലാത്ത കുട്ടികൾ പോലും ആസ്വദിച്ചു കഴിക്കുന്നത് കാണാം. പ്രമേഹ രോഗികൾക്കും വൈവിധ്യമില്ലാത്ത ഭക്ഷ്യ ക്രമത്തിലെ മടുപ്പ് മാറാൻ പരീക്ഷിക്കാം ഇത്.
ഇഡ്ഡലി ഉപ്പുമാവ്
ആവശ്യമുള്ള സാധനങ്ങൾ
ഇഡ്ഡലി- പത്തെണ്ണം
വറ്റൽ മുളക് അരിഞ്ഞത്- രണ്ടെണ്ണം
ക്യാരറ്റ് പൊടിയായി അരിഞ്ഞത്- അരക്കപ്പ്
ഗ്രീന്‍പീസ് വേവിച്ചത്-അരക്കപ്പ്
തക്കാളി പൊടിയായി അരിഞ്ഞത്-ഒന്ന്
കറിവേപ്പില- ഒരു തണ്ട്
തയാറാക്കുന്ന വിധം
ഇഡ്ഡലി പൊടിച്ചു വയ്ക്കുക. പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം വറ്റൽ മുളകും കറിവേപ്പിലയും ചേര്ക്കു ക. ഇതിൽ കാരറ്റ് ചേര്‍ത്ത് വഴന്നു വരുമ്പോൾ ഗ്രീൻപീസ് ചേര്ക്കു ക.
കാൽവെപ്പ് വെള്ളമൊഴിച്ച് ഉപ്പും ചേര്ത്ത്ം അടച്ചു വേവിക്കുക. വെന്തുവരുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. ശേഷം ഇഡ്ഡലി ചേർത്ത് വെള്ളം വറ്റി വരുമ്പോൾ വാങ്ങി ചൂടോടെ ഉപയോഗിക്കാം.