ഡയബറ്റിക് റെറ്റിനോപ്പതി തുടക്കത്തിൽ കണ്ടെത്തിയാൽ അന്ധത തടയാം

പ്രമേഹംമൂലമുണ്ടാകുന്ന നേത്ര രോഗങ്ങളിൽ ഒന്നാണ് ഡയബറ്റിക് റെറ്റിനോപ്പതി. വിട്രിയസ് ഹാമറേജ്പോലെ കാഴ്ച ശക്തിയെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധ്യതയുള്ള പ്രമേഹാനുബന്ധ നേത്ര രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി.
ബാക്ഗ്രൗണ്ട് ഡയബറ്റിക് റെറ്റിനോപ്പതി, പ്രീ പ്രോളിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി, പോളിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി, അഡ്വാൻസ് ഡയബറ്റിക്സ് ഐ ഡിസീസ് എന്നീങ്ങനെ നാലു ഘട്ടങ്ങളിലായാണ് ഈ രോഗം റെറ്റിനയെ ബാധിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ കണ്ടെത്തിയാൽ ആധുനിക ചികിത്സാ രീതികളിലൊന്നായ ലേസർ ചികിത്സ പ്രയോഗിച്ച് അന്ധതയ്ക്കുള്ള സാധ്യത ഒരു പരിധിവരെ തടയനാകും. എന്നാൽ നാലാം ഘട്ടത്തിലെത്തിയാൽ രോഗിക്ക് പൂർണ്ണമായും കാഴ്ച ശക്തിതന്നെ ഇല്ലാതാകും.