ജ്യൂസ് കുടിക്കേണ്ട, കാരണം ?

പ്രമേഹ രോഗികളോട് ജ്യൂസ് കുടിക്കണ്ട, പകരം പഴം തനതു രൂപത്തില്‍ കഴിച്ചാല്‍ മതിയെന്ന് പറയുന്നത് എന്തുകൊണ്ടെന്ന് പലപ്പോഴും ആലോചിച്ചിരിക്കാം അല്ലേ ? ജ്യൂസ് നല്ലതല്ലേ, അതു ക്ഷീണം കുറയ്ക്കാന്‍ നല്ലതല്ലേ എന്നാകും ചിന്ത. പഴങ്ങള്‍ ജ്യൂസ് ആക്കുമ്പോള്‍ അതിനുണ്ടാകുന്ന മാറ്റമാണ് പ്രമേഹ രോഗിക്ക് പഴച്ചാര്‍ അന്യമാകാൻ കാരണം.
പഴസത്ത് എടുക്കുമ്പോള്‍ അതിലെ പഞ്ചസാര മാത്രമാണ് നാം പിഴിഞ്ഞെടുക്കുന്നത്. അതിലെ നാരുകളെ മാറ്റുകയാണ്. മാത്രവുമല്ല ജ്യൂസില്‍ ഗ്ലൈസീമിക് ഇന്ഡെക്സ്കൂടുതലാണ്. അതായത് ഇന്‍സുലിന്‍ കൂടി ഷുഗര്‍ കൂടാന്‍ കാരണമാകും. പഴങ്ങള്‍ കഴിക്കുമ്പോള്‍ അന്നജം ധാരാളമുളള പഴങ്ങള്‍ ഒഴിവാക്കി കൊഴുപ്പ് കുറഞ്ഞവ തിരഞ്ഞെടുക്കണം. പഴുത്ത പഴം, മാങ്ങ, ചക്ക, സീതാഫല്‍, സപ്പോട്ട ഇവയിലും സ്റ്റാര്‍ച്ച് കൂടുതലാണ്. മറ്റു ഫലങ്ങള്‍ കഴിക്കാം. തണ്ണിമത്തന്, പിയര്‍, ഓറഞ്ച്, പപ്പായ, സബര്‍ജില്‍, പൈനാപ്പിള്‍, ആപ്പിള്‍, പേരയ്ക്ക ഇവയെല്ലാം കഴിക്കാം.