ജോഗിംഗ് തുടക്കത്തില്‍ തന്നെ വേണോ ?

നടക്കുന്നത് മികച്ച വ്യായാമം ആണ്. ദിവസവും അരമണിക്കൂർ നടക്കാം . അതിനു പുറമെ ദിവസത്തിൽ എപ്പോഴെങ്കിലും ഒരു പത്തു മിനിറ്റ് കൂടുതൽ നടക്കുകയോ എന്തെങ്കിലും വ്യായാമം ചെയ്യുകയോ ആവാം . ഓഫിസിൽ നിന്ന് തിരിച്ചെത്തി അത്താഴം കഴിഞ്ഞു പത്തു മിനിറ്റ് ഒന്ന് നടന്നു വന്നാൽ ഏറ്റവും നന്നായി. ക്രമേണ സമയം അല്പം കൂട്ടിയാൽ അത്രയും നല്ലത്.അതു കൂടുതൽ ഊർജം ചെലവാക്കാൻ ഇടയാക്കുന്നതു വഴി ഭാരം കുറയാനും സഹായിക്കും. ക്രമേണ അല്പം ആയാസം കൂടുതൽ ഉള്ള വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കാം. നല്ല പോലെ കിതപ്പ് അനുഭവപ്പെടുന്ന തരത്തിൽ വേഗത്തിൽ നടക്കാൻ ശീലിക്കാം. ഒരു കിലോ എങ്കിലും അമിത ഭാരം ഉണ്ടെങ്കിൽ ജോഗിങ് ചെയ്തു കൂടാ. ആദ്യത്തെ ആവേശത്തിൽ പുതിയ ഷൂസും ഉടുപ്പുമൊക്കെ വാങ്ങി ജോഗിങ്ങിന് ഇറങ്ങി തിരിക്കരുത്. ജോഗിങ് എളുപ്പം തളർച്ച ഉണ്ടാക്കും. സന്ധികൾക്കു പരിക്കും വരാം.വ്യായാമം എന്നാൽ ജിമ്മിൽ പോയി ചെയ്യുന്നതു മാത്രമല്ല. വീട്ടിൽ ചെയ്യാവുന്ന സ്ട്രെങ്ത് ട്രെയിനിങ് എക്സർസൈസുകളും ഗുണം ചെയ്യും.