ചോറിൽ അൽപ്പം പച്ചക്കറി തൊങ്ങൽ

എന്നും ചപ്പാത്തി കഴിക്കാതെ പ്രമേഹ രോഗികൾക്ക് നല്ല കുത്തരി ചോറും കഴിക്കാം എന്ന് പറഞ്ഞെങ്കിലും നിയന്ത്രിതമായ ആഹാരക്രമത്തിൽ കറികളുടെ കാര്യത്തിൽ ഉള്ള പരിമിതികൾ ഒരു തടസം തന്നെയാണ് പലപ്പോഴും. ഒരു പുതുമയും ഇല്ലാതെ ഭക്ഷണം കഴിക്കൽ ഒരു സന്തോഷമില്ലാത്ത ഒന്നാകുന്നു എന്ന പരാതിയുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് പച്ചക്കറി ഇട്ടുവേവിച്ച ചോറ്. 1500 കാലറി ആഹാരക്രമം ചിട്ടയോടെ പാലിക്കാൻ മനസു കാട്ടുന്നവർക്ക് ഉറപ്പായും പരീക്ഷിക്കാവുന്ന ഒന്ന്.
മുപ്പതു ഗ്രാം അരി, പത്തു ഗ്രാം വീതം കാരറ്റ്, മുരിങ്ങ ഇല, ബീറ്റ്റൂട്ട് എന്നിവയാണ് ഇതിനായി വേണ്ടത്. ചോറും കറിയും സമാസമം ആകുന്നു എന്നതിനാൽ പ്രമേഹ രോഗികൾക്ക് പിന്തുടരാവുന്ന മാതൃകാ പ്ലേറ്റ് രീതി ഏറെക്കുറെ പാലിക്കാൻ ഇതുകൊണ്ടാകും. ചോറിൽ 103.5 ഗ്രാം, കാരറ്റിൽ 5, മുരിങ്ങ ഇലയിൽ 9.2 , ബീറ്റ്റൂട്ടിൽ 4.3 എന്നിങ്ങനെ 121.08 കാലറി ആണ് ഇതിൽ വരിക. പ്രതിദിനം 1500 കാലറി ആഹാരക്രമത്തിനുള്ളിൽ കൃത്യതയോടെ ചേർന്ന് പോകുമിത്.
കാർബോഹൈഡ്രേറ്റ് (ചോറിൽ 23.4, കാരറ്റിൽ 1.11, മുരിങ്ങയിലയിൽ 1.25, ബീറ്റ്റൂട്ടിൽ 0.2 ആകെ 25.95 ) പ്രോട്ടീൻ (ചോറിൽ 2.04, കാരറ്റിൽ 0.12, മുരിങ്ങയിലയിൽ 0.67, ബീറ്റ്റൂട്ടിൽ 0.5 ആകെ 2.88 എന്നിങ്ങനെയാണ് മറ്റു പോഷക ഘടകങ്ങൾ. അപ്പോൾ ആരോഗ്യവും രുചിയും ഒരു പോലെ ഇണങ്ങിചേർന്ന ഇതൊന്നു പരീക്ഷിക്കുകയല്ലേ …