ചോറിന് പകരം ചപ്പാത്തി കഴിച്ചാൽ…

ചോറ് കഴിക്കുന്നതിന് പകരം ചപ്പാത്തിയോ മറ്റ് ഗോതമ്പ് ഭക്ഷണമോ കഴിച്ചു തുടങ്ങിയാൽ എല്ലാമായി എന്ന് കരുതുന്നവർ ഉണ്ട്. ഗോതമ്പിലേക്ക് മാറിയാൽ ഭക്ഷണ നിയന്ത്രണം പൂർണമായി എന്ന് കരുതുന്നവർ ആണ് ഇക്കൂട്ടർ. ഇത് തെറ്റിധാരണ ആണ്.
ചോറിനെ അപേക്ഷിച്ച് ഗ്ലൈസീമിക് മൂല്യത്തിൽ ചെറിയൊരു കുറവാണ് ചപ്പാത്തിക്ക് ഉള്ളത്. കടയിൽ നിന്നും വാങ്ങുന്ന റെഡി ടു ഈറ്റ് /ഹാഫ് കുക്ക്ഡ് ചപ്പാത്തികളിൽ ഈ വ്യത്യാസം പലപ്പോഴും കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം. രുചിക്കും മയത്തിനുമായി ചേർക്കുന്ന എണ്ണയും മധുരവും ഒക്കെ ചപ്പാത്തിയുടെ ഗ്ലൈസീമിക് ഇൻഡെക്സ് കൂട്ടുകയും ചെയ്യുന്നുണ്ട് .പൂർണമായും തവിടോടെയുള്ള ഗോതമ്പ് മാവിൽ വീട്ടിൽ തയ്യാറാക്കുന്ന ചപ്പാത്തി ആണെങ്കിൽ ഈ കുഴപ്പം ഒന്നും ഇല്ല താനും. ചപ്പാത്തി കഴിച്ചാൽ മാത്രം പോര..കഴിക്കേണ്ട തരത്തിൽ കഴിക്കണം…