ചെറിയ ചൂടും ചുവപ്പും നീരുമുണ്ടോ ? ചാര്‍ക്കോട്ട് ഫൂട്ടാകാം…

പ്രമേഹ രോഗ സങ്കീര്‍ണതയുടെ ഭാഗമായി പാദങ്ങളില്‍ നീരുവരുന്ന അവസ്ഥയാണ് ചാര്‍ക്കോട്ട് ഫൂട്ട്. ന്യൂറോപ്പതിയുള്ളവരില് ആണ് ചാര്‍ക്കോട്ട് ഫൂട്ട് രൂപപ്പെടുന്നത്. 75 ശതമാനം പ്രമേഹ രോഗികളിലും വ്യത്യസ്ത അളവുകളില്‍ കാണുന്ന രോഗമാണ് ന്യൂറോപ്പതി എന്നതിനാല്‍ ആണ്ചാര്ക്കോട്ട് ഫൂട്ട് വളരെ ശ്രദ്ധിക്കേണ്ട ഒന്നായി മാറുന്നത്. .
നാഡിമരവിപ്പുള്ള രോഗികളില്‍ എല്ലുകളും സന്ധികളും ബലഹീനമാകുന്ന അവസ്ഥയാണിത്. നീര്, ചുവപ്പു നിറം, ചെറുചൂട്, വേദനയോടെയോ അല്ലാതെയോ സ്പര്‍ശനശേഷി നഷ്ടപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍. തുടക്കത്തില്‍ ചെറിയ ചൂടും നീരും വരുകയും പിന്നീട് എല്ലുകളെ ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥ ആണിത്. എല്ലുകളുടെ ബലം കുറഞ്ഞ് ഒടിവുകളായി രൂപാന്തരപ്പെടുകയും നടത്തം കൂടുമ്പോള്‍ കാലുകളുടെ ഷേപ്പ് തന്നെ മാറുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. നീരുവരുമ്പോള്‍ തന്നെ കാരണം കണ്ടെത്തണം.പ്രമേഹ സങ്കീര്ണതയ്ക്കൊപ്പം ഹൃദ്രോഗം, വൃക്ക തകരാര്‍ ഉള്‍പ്പടെയുള്ള അവസ്ഥകളിലും പാദങ്ങളില്‍ നീരു വരാം. ചെറിയ ചൂടും ചുവപ്പും നീരും കാണുമ്പോള്‍ തന്നെ പോഡിയാട്രിസ്റ്റിന്റെ സഹായം തേടുകയാണ് ഉത്തമം.
മുന്‍കരുതലുകള്‍ പരിചരണത്തേക്കാള്‍ മികച്ചതാണ്. അതിനാല്‍ നിങ്ങളുടെ പാദങ്ങള്‍ സൂക്ഷ്മതയോടെ സംരക്ഷിച്ചു ഉപയോഗിക്കുക.