ചര്‍മം വരണ്ടു തുടങ്ങിയോ ? എങ്കിലല്‍പ്പം കരുതലാകാം…

നിങ്ങളുടെ കാലിലെ ചർമ്മം വരണ്ട നിലയിലാണോ ? കൂട്ടായി പ്രമേഹവും ഉണ്ടോ ? എങ്കിൽ വളരെയധികം ശ്രദ്ധിക്കണം. വിയർപ്പു ഗ്രന്ഥികളുടെ പ്രവർത്തന തകരാറുമൂലമാണ് പ്രമേഹ രോഗികളിൽ കാലിലെ ചർമ്മം വരണ്ടതാകുന്നത്. ഇത് പിന്നീട് കാൽ വിണ്ടുകീറലിനും കാരണമാകും.
ഇവയിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും അണുബാധയുണ്ടാകുകയും ചെയ്യും. കാലിലെ വരൾച്ച ഒഴിവാക്കാൻ ലോഷനോ മോയിസ്ചറെസറോ ഉപയോഗിക്കുക. പ്രമേഹ രോഗികൾക്ക് അണുബാധയുണ്ടായാൽ അത് അപകടകരമാണ് എന്ന് അറിയുക.ലോകത്തിൽ ഓരോ മുപ്പതുസെക്കന്റിലും പ്രമേഹം മൂലം ഒരു കാലെങ്കിലും മുറിച്ചുമാറ്റപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഓരോ വർഷവും ഏതാണ്ട് നാൽപതിനായിരം കാലുകൾ ഇങ്ങനെ നഷ്ടമാകുന്നു എന്ന കണക്കും ചേർത്തു വെക്കുക. പാദ രോഗങ്ങൾ വന്നാൽ അത് ദീർഘ കാല ചികിത്സ വേണ്ടി വരുന്ന ഒന്നാണ്. ഒപ്പം നല്ല ചികിത്സാ ചെലവ് വരുകയും ചെയ്യും. അപ്പോൾ പിന്നെ ഒന്ന് സൂക്ഷിക്കുന്നതല്ലേ നല്ലത് ?