ഗർഭാവസ്ഥയിലെ പ്രമേഹത്തിൽ ഇൻസുലിൻ ആവശ്യമുണ്ടോ ?

പത്തു ശതമാനം വരെയുള്ള സ്ത്രീകളിൽ ഗർഭാവസ്ഥയിലെ പ്രമേഹം കണ്ടുവരുന്നുണ്ട്. ഇൻസുലിൻ റിസപ്റ്റെർഡ് വേണ്ട രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോഴാണ് ഗർഭകാല പ്രമേഹം ഉണ്ടാകുന്നത്.
വ്യായാമം, ഡയറ്റീഷ്യൻറെ സഹായത്തോടെയുള്ള ഭക്ഷണ ക്രമീകരണം എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി വർധിക്കുന്നത് തടയണം. രണ്ടാഴ്ചക്കുള്ളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ ഇൻസുലിൻ ഇൻജക്ഷൻ തുടങ്ങേണ്ടി വരും.