ഗർഭാവസ്ഥയിലെ പ്രമേഹം

പ്രമേഹം ഇല്ലാതിരുന്ന ചില സ്ത്രീകളിൽ ഗർഭാവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമത്തിലധികമായി കാണപ്പെടുന്നു. പ്രസവശേഷം ഇത് മാറും എന്നാൽ ഇത്തരം പ്രമേഹം വന്ന സ്ത്രീകളിൽ പിന്നീട് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഇൻസുലിൻ ഉത്പാദനക്കുറവോ പ്രവർത്തന വൈകല്യമോ കാരണം ഇത് ഉണ്ടാകുന്നു. ആഹാര ക്രമീകരണം, വ്യായാമം, ഗുളികകൾ, ഇൻസുലിൻ എന്നിവ ഇതിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഇൻസുലിൻ റിസപ്റ്റേർഡ് വേണ്ട രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോഴാണ് ഗർഭകാല പ്രമേഹം ഉണ്ടാവുന്നത്. ഗർഭാവസ്ഥയിൽ ഏകദേശം 5 മുതൽ 10 ശതമാനം വരെ സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹം കാണപ്പെടുന്നു. 35 മുതൽ 60 ശതമാനം വരെ സ്ത്രീകളിൽ പ്രസവശേഷം 10-20 വർഷത്തിനുള്ളിൽ പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. ഹൃദ്രോഗ സാധ്യതകളും ഇവരിൽ കൂടുതലാണ്.
ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടായിട്ടുള്ള സ്ത്രീകളുടെ കുട്ടികൾക്ക് ഭാവിയിൽ പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഗർഭകാലത്ത് പ്രമേഹത്തിന് സാധ്യതയുള്ളവർ:
ഇരുപത്തിയഞ്ചു വയസിനു മുകളിൽ പ്രായമുള്ളവർ – പാരമ്പര്യം – പൊണ്ണത്തടി – ഗർഭാശയത്തിൽവെച്ച് കുട്ടി മരണപ്പെടുന്ന അമ്മമാർ – മുമ്പുള്ള പ്രസവത്തിൽഗർഭാവസ്ഥയിലെ പ്രമേഹം ഉണ്ടാകുക – ഗർഭാശയത്തിലെ ദ്രാവകത്തിന്റെ അളവ് കൂടുതലുള്ള അമ്മമാർ….