ഗര്‍ഭിണികളിലെ ഷുഗര്ലെവല് സാധാരണയില്‍ നിന്നും വ്യത്യസ്തമാണോ ?

ഇൻസുലിൻ ഉത്പാദനക്കുറവോ പ്രവർത്തന വൈകല്യമോ കാരണമാണ് ഗര്‍ഭാവസ്ഥയിലെ പ്രമേഹം ഉണ്ടാകുന്നത്. ഇൻസുലിൻ റിസപ്റ്റേർഡ് വേണ്ട രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോഴാണ് ഗർഭകാല പ്രമേഹം ഉണ്ടാവുന്നത്. ഗര്‍ഭിണി ആണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ പ്രമേഹ പരിശോധന നടത്തുക.
ഗര്‍ഭാവസ്ഥയിലെ പ്രമേഹം പലരിലും തിരിച്ചറിയുന്നത് 20-24 ആഴ്ചകളില്‍ ആണ്. അതുകൊണ്ട് തന്നെ 24 ആഴ്ച പിന്നിടുമ്പോള്‍ പ്രമേഹ പരിശോധന നടത്തുക. സാധാരണ വ്യക്തിയില്‍ നിന്നും അല്‍പ്പം വിഭിന്നമായി വേണം ഗര്‍ഭിണിയുടെ പ്രമേഹ നില വിലയിരുത്താന്‍. ഫാസ്റ്റിങ്ങില് സാധാരണ പ്രമേഹ നിര്‍ണയ തോത് 100 ആണെങ്കില്‍ ഗര്‍ഭിണിക്ക് ഇത് 90 ആണ്. ഭക്ഷണത്തിനു രണ്ടു മണിക്കൂര്‍ ശേഷമുള്ള പരിശോധനയിലും ഈ വ്യത്യാസം ഉണ്ട്. സാധാരണക്കാര്‍ക്ക് 140 അനുവദനീയമായ ഷുഗര്‍ ലെവല്‍ ഗര്‍ഭിണികള്‍ക്ക് 120 ആണ്. ഗർഭകാലപ്രമേഹം കണ്ടെത്താൻ സാധാരണമായി ഉപയോഗിക്കുന്നത് ഗ്ളൂക്കോസ് ചാലഞ്ച് ടെസ്റ്റ് എന്ന പ്രാഥമിക പരിശോധനയും രോഗം സ്ഥിരീകരിക്കാനുള്ള ഗ്ളൂക്കോസ് ടോളറൻസ് ടെസ്റ്റും ആണ് .
ഗ്ളൂക്കോസ് ചാലഞ്ച് ടെസ്റ്റ്
ഗർഭിണികളിൽ പ്രമേഹ സാധ്യതയുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പ്രാഥമിക പരിശോധനയാണ് ഇത്..50 ഗ്രാം ഗ്ളൂക്കോസ് അടങ്ങിയ ലായനി കുടിക്കാൻ നൽകും .ഒരു മണിക്കൂറിന് ശേഷം ഷുഗർ നില പരിശോധിക്കും.140 mg/dl ന് മുകളിൽ ആണെങ്കിൽ ഗ്ളൂക്കോസ് ടോളറൻസ് ടെസ്റ്റിന് നിർദ്ദേശിക്കും.
ഗ്ളൂക്കോസ് ടോളറൻസ് ടെസ്റ്റ്
ഗർഭകാല പ്രമേഹം കണ്ടെത്താനുള്ള പരിശോധനയാണ് ഓറൽ ഗ്ളൂക്കോസ് ടോളറൻസ് ടെസ്റ്റ് (OGTT ).രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് രക്ത പരിശോധന നടത്തി ഗ്ളൂക്കോസ് അളവ് കണക്കാക്കും.തുടർന്ന് 100 ഗ്രാം ഗ്ളൂക്കോസ് അടങ്ങിയ ലായനി കുടിക്കാൻ നൽകും .അതിന് ശേഷം ഓരോ മണിക്കൂർ ഇടവിട്ട് മൂന്നു തവണ ഗ്ളൂക്കോസ് പരിശോധിക്കും .ഭക്ഷണത്തിന് മുമ്പുള്ള ഷുഗർ നില 90 mg/dl താഴെയായിരിക്കണം.ഗ്ളൂക്കോസ് ലായനി കുടിച്ചതിന് ശേഷം
ഓരോ മണിക്കൂർ ഇടവിട്ട് നടത്തിയ പരിശോധനയിൽ രക്തത്തിലെ ഷുഗർ നില 140mg/dl ൽ താഴെയായിരിക്കണം.ഇത് 140mg/dl ൽ കൂടുതലാണെങ്കിൽ ഗർഭകാല പ്രമേഹം ഉള്ളതായി കണക്കാക്കും.ഗ്ളൂക്കോസ് ടോളറൻസ് ടെസ്റ്റ് നടത്താൻ ഗർഭിണിക്ക് നേരിടുന്ന പ്രായോഗിക പ്രയാസങ്ങൾ ഒഴിവാക്കാന്‍. 75 ഗ്രാം ഗ്ളൂക്കോസ് അടങ്ങിയ ലായനി ഗർഭിണിക്ക് കുടിക്കാൻ നൽകി രണ്ട് മണിക്കൂർ ആകുമ്പോൾ ഒരു തവണ രക്തപരിശോധന നടത്തുന്ന രീതിയും പലയിടങ്ങളിലും ഉണ്ട്. .അപ്പോൾ ഗ്ളൂക്കോസ് നില 140mg/dl ൽ കൂടുതലാണെങ്കിൽ ഗർഭകാല പ്രമേഹം ഉള്ളതായി കണക്കാക്കും.
ഭക്ഷണം കഴിക്കാതെ രക്തപരിശോധന നടത്തേണ്ടതിന്റെ പ്രയാസങ്ങളും ഗ്ളൂക്കോസ് ലായനി കുടിച്ച ശേഷം മണിക്കൂറുകൾ ഇടവിട്ട് ഒന്നിലധികം തവണ രക്തപരിശോധന നടത്തേണ്ടതിന്റെ പ്രയാസങ്ങളും ഇതിലൂടെ ഒഴിവാക്കാനാകും.