കേരളം രോഗാതുരമാണ്…എന്തുകൊണ്ട് ?

ശിശുമരണ നിരക്ക്, പ്രസവസമയത്തെ മാതൃമരണ നിരക്ക്, ശരാശരി ആയുർദൈർഘ്യം എന്നീ കാര്യങ്ങളിൽ കേരളം ആരോഗ്യസുരക്ഷയ്ക്ക് മാതൃകയാണ് എന്ന് ലോകാരോഗ്യ സംഘടന പോലും സാക്ഷ്യപ്പെടുത്തുന്നു..പകർച്ച വ്യാധി നിയന്ത്രണത്തിലും കേരളം ഒരു ചുവടു മുന്നിൽ തന്നെ.എന്നാൽ ഇതിനൊരു മറുവശം ഉണ്ട്. പകരാത്ത രോഗങ്ങളെന്ന വിവക്ഷയിൽ വരുന്ന നിശബ്ദ കൊലയാളികളായ ജീവിത ശൈലീ രോഗങ്ങൾ..പ്രമേഹത്തിന്റെ തലസ്ഥാനമായി ഇന്ത്യ അറിയപ്പെടുമ്പോൾ ഇന്ത്യയിലെ പ്രമേഹത്തിന്റെ തറവാട് ആണ് കേരളം. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ നില, പൊണ്ണത്തടി, മാനസീക സമ്മർദ്ദം തുടങ്ങിയവയുടെ കാര്യത്തിൽ കേരളം ഇന്ത്യൻ ശരാശരിയിൽ ഏറെ മുന്നിലാണ്..