കുട്ടികളെ എങ്ങനെ നേർവഴിക്ക് നടത്താം

കുട്ടികളെ എങ്ങനെ നേർവഴിക്ക് നടത്താംനമ്മുടെ കുട്ടികൾ കാണുന്ന പരിപാടികൾക്കിടയിൽ അനാരോഗ്യകരമായ ആഹാരവസ്തുക്കളുടെയും മറ്റുമുള്ള പരസ്യങ്ങൾ കർശനമായും നിയന്ത്രിക്കുക. മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളിൽ ഇതുമൂലം വരാവുന്ന രോഗസാധ്യതകൂടി രേഖപ്പെടുത്തണം എന്ന് നിഷ്കർഷിക്കുക.
കഴിവതും എല്ലാ ഭക്ഷണസാധനങ്ങളുടെയും ന്യൂട്രീഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ഉൽപാദകർ നിർബന്ധമായും രേഖപ്പെടുത്തണമെന്ന നിർബന്ധം പുലർത്തുക.
കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന ഭക്ഷണസാധനങ്ങൾ ആരോഗ്യകരമെന്നു മാതാപിതാക്കൾ ഉറപ്പാക്കുക.
കുട്ടികളെ ആകർഷിക്കുന്ന പ്രശസ്ത വ്യക്തികൾ – പ്രത്യേകിച്ചും ഗായകർ, നടീനടൻമാർ, സ്പോർട്സ് താരങ്ങൾ തുടങ്ങിയവർ അനാരോഗ്യകരമായ ഭക്ഷണങ്ങളെയും പാനീയങ്ങളെയും പ്രമോട്ട് ചെയ്യാതിരിക്കുക.
ഗവർമെന്റ് തീർത്തും അനാരോഗ്യകരം, അല്ലെങ്കിൽ മാരകരോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള ആഹാരസാധനങ്ങൾക്ക് (സിഗരറ്റ്, മദ്യം, ലഘുപാനീയങ്ങൾ) വിലയും ടാക്സും ഉയർന്ന നിരക്കിലാക്കണം.
വിദ്യാലയങ്ങളിൽ അന്ന്യം നിന്നു പോകുന്ന ഡ്രിൽ ക്ലാസുകൾ പുനരാരംഭിക്കുക.അതിലൂടെ കായീക അധ്വാനത്തിൻറെയും വ്യായാമാത്തിന്റെയും ആവശ്യകത കുട്ടികളിൽ എത്തിക്കുക.
വിദ്യാലയങ്ങളും, ആരോഗ്യസംരക്ഷകരും, നിർബന്ധമായും ബോധവത്കരണത്തിന് ഏറെ പ്രാധാന്യം നൽകി അത് സിലബസിന്റെ ഒരു ഭാഗമായി തന്നെ നിലനിർത്താൻ ശ്രദ്ധിക്കണം. ആരോഗ്യവിദ്യാഭ്യാസവും എല്ലാ വിദ്യാലയങ്ങളിലും നിർബന്ധമാക്കണം.
ആരോഗ്യകരമായ ഒരു ഭാവി സമൂഹത്തെ വാർത്തെടുക്കാൻ മാദ്ധ്യമങ്ങൾക്കും പ്രചോദനവും കൈതാങ്ങും നൽകാവുന്നതാണ്..