കുടവയർ കൂടുതൽ സ്ത്രീക്കോ പുരുഷനോ ?

ഉണ്ണിക്കുടവയർ ഒരു ആഢ്യത്വ ലക്ഷണം ആയിരുന്നു പുരുഷന്മാർക്ക്… ജീവിത ശൈലീ രോഗങ്ങൾ കേരളത്തെ വരിഞ്ഞുമുറുക്കുന്നതിനു മുൻപുള്ള കാര്യമാണ് കേട്ടോ..വർത്തമാനകാലത്തിലോ ? കുടവയർ ഒരു രോഗലക്ഷണം ആണ്..
ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പലവിധ രോഗങ്ങളുടെ ലക്ഷണമാണ് പൊണ്ണത്തടിയും കുടവയറും ഇന്ന്..തെറ്റായ ഭക്ഷണ രീതിയും ജീവിതചര്യയും കൊണ്ടുണ്ടാകുന്ന രോഗങ്ങൾ ആണിവ..സ്ത്രീകളിൽ ആണോ പുരുഷന്മാരിൽ ആണോ ശരീരത്തിന്റെ അരക്കെട്ടിന്റെ ഭാഗത്ത് അമിതമായി കൊഴുപ്പു അടിഞ്ഞു കൂടുന്ന അവസ്ഥ കൂടുതൽ ഉണ്ടാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?
ഇന്ത്യയിൽ നടന്ന സർവേകൾ പ്രകാരം അത് സ്ത്രീകൾക്കാണ്. പ്രായപൂർത്തിയായ സ്ത്രീകളിൽ 75 ശതമാനവും പുരുഷന്മാരിൽ 58 ശതമാനവും ഈ അവസ്ഥയിൽ എത്തി നിൽക്കുന്നവരാണ്..പാരമ്പര്യ ഘടകങ്ങൾക്ക് ഒപ്പം അമിതാഹാരവും അലസജീവിതവുമാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നറിയുക..