കിളികൊത്താനും പഴുത്തടരാനും മാത്രം വിടേണ്ടതല്ല തൊടിയിലെ പപ്പായ

പപ്പായ, ഓമയ്ക്ക,കപ്പയ്ക്ക,കപ്പങ്ങ, കപ്പളങ്ങ, പപ്പരക്കായ് ഇങ്ങനെ പലപേരുകൾ ആണ് ഈ വിദ്വാന് കേരളത്തിൽ. പേരുകൾ പലത് ആണെങ്കിലും നമ്മുടെ വീട്ടു വളപ്പിൽ സുഖമായി വളർന്നു ധാരാളം കായകൾ ഉണ്ടാകുന്ന പപ്പായയുടെ ഗുണം ഒന്നു വേറെ തന്നെയാണ്. സ്വന്തം വീട്ടിൽ തന്നെ ഉണ്ടാകുന്നത് കൊണ്ടോ അതിൻറെ ഗുണങ്ങളെക്കുറിച്ച് അറിവില്ലാതെ പോയത് കൊണ്ടോ എന്തോ നമ്മൾ പലപ്പോഴും പപ്പായയെ കിളികൊത്താൻ വിട്ട് പച്ചക്കറിക്കടയിൽ നിന്നും കറിക്കുള്ളവ വാങ്ങുകയാണ് പതിവ്.
കുറഞ്ഞ കലോറിയും ധാരാളം നാരുകളും ഉള്ള പച്ച പപ്പായ പ്രമേഹ രോഗികളുടെ ആഹാരക്രമത്തിൽ നിസംശയം ഉൾപ്പെടുത്താവുന്ന ഒന്നാണ്. കപ്പങ്ങയിൽ വിറ്റാമിൻ എ , കാൽസ്യം, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. കൂടാതെ ഫോലിക് ആസിഡ്, വിറ്റാൻ ബി-6, വിറ്റാമിൻ ബി-1 , റിബോഫ്ളാവിൻ എന്നീ രൂപങ്ങളിൽ ധാരാളം വിറ്റാമിൻ ബിയും അടങ്ങിയിട്ടുണ്ട്. ഇത്തരം വിറ്റാമിനുകളും ധാതുക്കളും കപ്പങ്ങയെ മികച്ച ഭക്ഷണമാക്കി മാറ്റുന്നു. ഇവ പലതരം അസുഖങ്ങളെ തടയാനും ഭേദമാക്കാനും കപ്പങ്ങയെ സഹായിക്കും.
കപ്ലങ്ങയിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. കലോറി കുറവും ഫൈബറും വിറ്റാമനും കൂടുതലും ഉള്ള കപ്ലങ്ങ ശരീര ഭാരം കുറയ്ക്കാനുള്ള ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രതി-ജ്വലന ശേഷി ഉള്ളതിനാൽ കപ്ലങ്ങ അസ്ഥിക്ഷതം മൂലമുള്ള വേദന കുറയ്ക്കാൻ സഹായിക്കും. പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിൻ സി കപ്ലങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ഊർജ്ജം………………..
കാർബോ ഹൈഡ്രേറ്റ്………….5.7
പ്രോട്ടീൻ…………….
കൊഴുപ്പ്………………
നാരുകൾ………………..
സോഡിയം………………..
പൊട്ടാസ്യം…………….
വൈറ്റമിൻ സി…………………..1