കാലറി എരിക്കാൻ നടത്തത്തേക്കാൾ ഉത്തമം…

ശരീരത്തിലെ കാലറി എരിച്ചു കളയാൻ ഏതാണ്ട് എല്ലാവരും പരീക്ഷിക്കുന്ന ഒന്നാണ് നടത്തം..മണിക്കൂറിൽ നാല് കിലോമീറ്റർ വേഗതയിൽ 30 മിനിറ്റ് നടന്നാൽ 80 കാലറി എരിഞ്ഞു പോകും..എന്നാൽ ഒന്ന് മനസു വെച്ചാൽ നമ്മുടെ കിടക്കറയിൽ തന്നെ നടത്തത്തേക്കാൾ മികച്ചൊരു വ്യായാമം ചെയ്യാം…സെക്സ്..
30 മിനിറ്റ് നീളുന്ന ലൈംഗീക ബന്ധത്തിൽ ഏകദേശം നൂറിലധികം കാലറി എരിഞ്ഞു പോകുന്നുണ്ട്..നോക്കുക, നടത്തത്തേക്കാൾ ഏറെ..അര മണിക്കൂർ മിതമായ വേഗത്തിൽ (മണിക്കൂറിൽ ആറു കിലോമീറ്റർ) ഓടുമ്പോൾ 175 കാലറിയാണ് അരമണിക്കൂർ കൊണ്ട് എരിഞ്ഞു പോകുക സൈക്കിൾ സവാരിയിൽ 180 കാലറിയും.
മിനിറ്റിൽ ശരാശരി 3.5 എന്ന നിരക്കിലാണ് ശരാശരി കാലറി ഉപഭോഗം. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ പക്ഷേ ബന്ധപ്പെടുന്നതുവഴിയുള്ള കാലറി ഉപഭോഗം കുറവാണ്..ബന്ധപ്പെടുന്ന പൊസിഷനുകൾ അനുസരിച്ച് ഊർജ ഉപഭോഗത്തിൽ വ്യത്യാസം വരും.