കണ്ണിലും കണ്‍പോളയിലും ചൊറിച്ചില്‍ ഉണ്ടാകാന്‍ കാരണം ?

പ്രമേഹ രോഗികളില്‍ വളരെ സാധാരണമായി കാണപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് കണ്ണിനും കണ്‍പോളകളിലും അനുഭവപ്പെടുന്ന അസഹ്യമായ ചൊറിച്ചില്‍. ബെല്ഫരിറ്റിസ് (belpharitis ) എന്നറിയപ്പെടുന്ന രോഗമാണ് കണ്പോലകളില് ചൊറിച്ചില്‍ ഉണ്ടാകാനുള്ള പ്രധാന കാരണം.
വളരെക്കാലമായി പ്രമേഹമുള്ള ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശക്തി കാലക്രമേണ കുറയും എന്നറിയാമല്ലോ. അതുകൊണ്ട് തന്നെ അണുബാധമൂലമുണ്ടാകുന്ന രോഗങ്ങള്‍ ഇത്തരക്കാര്‍ക്ക് പെട്ടന്ന് ബാധിക്കും. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കൂടുതല്‍ ഉള്ളവരില്‍ ഈ അസുഖം വരാനുള്ള സാധ്യത ഏറെയാണ്.രോഗലക്ഷണം കണ്ടാല്‍ നേത്രരോഗ വിദഗ്ദനെ കണ്ടു ആന്റിബയോട്ടിക് ഓയില്‍മെന്റ് ഉപയോഗിക്കാന്‍ ആരംഭിക്കുക. കൊഴുപ്പ് കുറഞ്ഞ ആഹാരം കഴിക്കാന്‍ ശീലിക്കുന്നത് ചൊറിച്ചില്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും.