ഓട്സ് പുട്ട് ഉണ്ടാക്കി നോക്കിയാലോ ?

പ്രമേഹ രോഗികളുടെ ഭക്ഷണ ക്രമീകരണത്തിൽ നിർണായക സ്ഥാനമുള്ളതാണ് ഓട്സിന്..എന്നാൽ എന്നും ഓട്സ് ഒരേ രീതിയിൽ പാചകം ചെയ്തു കഴിക്കുമ്പോൾ ഒരു മടുപ്പൊക്കെ വരും.. അതൊഴിവാക്കാനുള്ള ഒരു വഴിയാണ് ഓട്സിനെ പുട്ടായി മാറ്റുക എന്നത്..എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം..
ഓട്സ് 2 കപ്പ്
തേങ്ങ 4 tbsp
ഉപ്പ് ആവശ്യത്തിന്
1. ഓട്സ് ഒരു പാനിൽ വറുത്തു ശേഷം പൊടിച്ചു എടുക്കുക. ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നനച്ചു എടുക്കുക.(വെള്ളം കൂടിയാൽ കുഴഞ്ഞു പോകും.)
2. കട്ട ഇല്ലാതെ നല്ല പൊടിയാക്കി എടുക്കുക.
3.ഇനി സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ട് കുറ്റിയിൽ തേങ്ങയും പൊടിയും ചേർത്ത് ആവിയിൽ 10 മിനിറ്റ് പുഴുങ്ങി എടുക്കുക.