ഒരു ഗ്രാം കൊഴുപ്പിനൊപ്പം എത്ര കലോറി അകത്താകും ?

കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കരുത് എന്ന് എത്ര പറഞ്ഞാലും മനസിലാകാത്തവരുണ്ട്. എത്ര പറഞ്ഞാലും അവര്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും, ആഹാരത്തില്‍ കൊഴുപ്പും അനിവാര്യമല്ലേ എന്ന്. അവര്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാകാന്‍ വേണ്ടിയാണ് ഇത്.
ആഹാരത്തില്‍ അവശ്യം അടങ്ങിയിരിക്കേണ്ട അന്നജം,മാംസ്യം,വിറ്റാമിനുക ള്‍,ധാതുലവണങ്ങള്‍ എന്നിവ പോലെ തന്നെ അനിവാര്യമാണ് കൊഴുപ്പും . ശാരീരികാരോഗ്യം, ഊര്‍ജസ്വലത, ശരീരത്തിന്റെ് ശരിയായ പ്രവര്‍ത്തനം എന്നിവയ്ക്ക് ഈ പോഷകഘടകങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അവയെല്ലാം കൃത്യമായ അളവിലും അനുപാതത്തിലും ആകണം എന്ന് മാത്രം.
ശരീരത്തിന് ആവശ്യമായ ഊര്‍ജത്തില്‍ 25ശതമാനം ആണ് കൊഴുപ്പില്‍ നിന്നും ലഭിക്കേണ്ടത്.
ശരീരത്തിന് ആവശ്യമായ ഊര്‍ജത്തില്‍ 25ശതമാനം ആണ് കൊഴുപ്പില്‍ നിന്നും ലഭിക്കേണ്ടത്.
ഇതില്‍ തന്നെ പൂരിത കൊഴുപ്പ് ( saturated fat) അഞ്ചു ശതമാനത്തില്‍ കൂടാതെ , അപൂരിത കൊഴുപ്പ് ( unsaturated fat) ഇരുപതു ശതമാനത്തില്‍ കൂടാതെ എന്നിങ്ങനെ അതിനൊരു കൃത്യമായ അനുപാതവും ഉണ്ട്. പൂരിത കൊഴുപ്പിന്റെ ഉപയോഗം കൂടുന്നതാണ് അപകടകരം. ഇത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. മാട്ടിറച്ചി, വെണ്ണ, മുട്ടയുടെ മഞ്ഞ, പന്നിയിറച്ചി, പാമോയില്‍, കൊഞ്ച്, ചെമ്മീന്‍, ഐസ്ക്രീം, കേക്കിലും മറ്റും ഐസിങ്ങിനു ഉപയോഗിക്കുന്ന തരം ക്രീമുകള്‍, മധുര പലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, കരള്‍ മുതലായവ പൂരിത കൊഴുപ്പ് അധികമുള്ള ഭക്ഷണ പദാര്ഥഹങ്ങള് ആണ്. ഒരു ഗ്രാം കൊഴുപ്പില്‍ 9 കലോറി ഊര്‍ജമാണ് ഉള്ളത്.
അപൂരിത കൊഴുപ്പ് രണ്ടു തരമാണ് ഉള്ളത്. ബഹു അപൂരിത കൊഴുപ്പും ( poly unsaturated fat) ഏക അപൂരിത കൊഴുപ്പും(mono unsaturated fat). ഇവ രണ്ടും രക്തത്തിലെ കൊളസ്ട്രോളിനെ വര്ദ്ധിപ്പിക്കാതെയിരിക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മീനെണ്ണ, ഒലിവ് എണ്ണ, സോയാബീന്‍ എണ്ണ, സൂര്യകാന്തി എണ്ണ, കടല എണ്ണ, ബദാം പരിപ്പ് ഇവയെല്ലാം അപൂരിത കൊഴുപ്പ് അടങ്ങിയ സുരക്ഷിതമായ എണ്ണകളാണ്.