എത്ര കാലറി കുറച്ചാല്‍ ഒരു കിലോ ശരീരഭാരം കുറയും ?

ഒരു കിലോ കുറയാന്‍ എന്തെല്ലാം ചെയ്യണം എന്ന ചോദ്യം പലരുടേയും ഉള്ളില്‍ ഉണ്ട്. എത്ര കാലറി കുറച്ചാല്‍ ഒരു കിലോ ശരീരഭാരം കുറയും എന്നതും പലര്‍ക്കും അറിയാത്ത ഒന്നാണ്.
കൃത്യമായി പറഞ്ഞാല്‍ 7500 കാലറി കുറയുമ്പോള്‍ ആണ് ഒരു കിലോ ശരീരഭാരം കുറയുക. ഉദാഹരണത്തിന് പ്രതിദിനം 1500 കാലറി ഭക്ഷണം മാത്രം കഴിക്കുകയും 2000 കാലറി വ്യായാമത്തിലൂടെയും മറ്റും ചിലവാക്കുകയും ആണെങ്കില്‍ ശരീരത്തിലുള്ള കൊഴുപ്പില്‍ നിന്നും 500 കലോകാലറി ചിലവാകും.അങ്ങനെ നോക്കുമ്പോള്‍ ഇതേ അനുപാതത്തില്‍ ഒരു കിലോ ഭാരം കുറയാന്‍ 15 ദിവസം എടുക്കും.
അമിതാഹാരം ഒഴിവാക്കുക തന്നെയാണ് ശരീരഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായകമായ കാര്യം,. പോഷകങ്ങളും ഊര്‍ജവും കിട്ടാന്‍ ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുക. ശരിക്കും ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നാം കഴിക്കുന്നതിനേക്കാള്‍ ഏറെ കാലറി ചിലവാകുന്ന തരത്തിലുള്ള വ്യായാമം അല്ലെങ്കില്‍ ശാരീരികാദ്ധ്വാനം ചെയ്യണം എന്നത് മറക്കരുത്.