ഉപ്പും ഉരുളക്കിഴങ്ങ് ഫ്രൈയും തമ്മിൽ

ഉരുളക്കിഴങ്ങ് കറിയിൽകണ്ടാൽ അല്ലെങ്കിൽ ഉരുളക്കിഴങ്ങ് സ്റ്റൂവോ മെഴുക്കുപുരട്ടിയോ വെച്ചാൽമുഖം തിരിക്കുന്ന കുട്ടികൾ പാക്കറ്റിൽ വരുന്ന ഉരുളക്കിഴങ്ങ് വറുത്തതിനായി വാശിപിടിച്ച് കരയുന്നത് കണ്ടിട്ടില്ലേ ? എന്താകും ഈ മനോ മാറ്റത്തിനു കാരണം ? നല്ല നിറമുള്ള പാക്കറ്റിൽവരുന്ന ഉരുളക്കിഴങ്ങ് വറുത്തതിനെ ആകർഷകമാക്കുന്നത് അതിൽഅടങ്ങിയിട്ടുള്ള ഉപ്പിൻറെ സാന്നിധ്യമാണ്.
ഉപ്പിന് അത്ഭുതസിദ്ധിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ തലച്ചോറിനെ കബളിപ്പിക്കാനും, മനംമയക്കാനും കഴിവുള്ള ഭക്ഷണസാധനങ്ങളും മാർക്കറ്റിലുണ്ട്. ചില ഭക്ഷണങ്ങൾ എത്ര കഴിച്ചാലും മതിവരാത്തവയാണ്. പൊട്ടറ്റോ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ് എന്നിങ്ങനെ കിട്ടുന്ന ഉരുളക്കിഴങ്ങ് വറുത്തത് ഒരു ഉദാഹരണമാണ്. ഓരോന്ന് വായിൽ വയ്ക്കുമ്പോഴും അതിൽ ഒന്നും കലോറിയേ ഇല്ല എന്ന് തോന്നിപ്പോകും. ഈ കാരണങ്ങളാൽ ഇത്തരം സാധനങ്ങൾ അളവ് ശ്രദ്ധിക്കാതെ ആളുകൾ കഴിക്കും.
ഇത്തരം ഭക്ഷണങ്ങൾ നമ്മുടെ പ്രിയപ്പെട്ടതാകാൻ കാരണമാകുന്നത് പ്രധാനമായും ഇതിലുള്ള പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ മൂലമാണ്. ഇവ കൂടാതെ രുചി വർദ്ധിപ്പിക്കുന്ന പല ഘടകങ്ങളും ഇത്തരം ഭക്ഷണത്തിൽ ചേർക്കുന്നുണ്ട്. പഞ്ചസാര, നേരിട്ടല്ല എങ്കിലും ഉരുളക്കിഴങ്ങിലെ അന്നജത്തിന്റെ രൂപത്തിൽ അടങ്ങിയിരിക്കും. പിന്നെ ചിപ്സിന്റെ പുറത്തുള്ള ഉപ്പിന്റെ ആവരണവും, അതിലെ കൊഴുപ്പുമെല്ലാം ചേർത്ത് താൽക്കാലീകമായ സന്തോഷം കൊണ്ടുവരും.
നൂറു ഗ്രാം ഉരുളക്കിഴങ്ങ് ചിപ്സിൽ570 കലോറിയാണ് അടങ്ങിയിട്ടുള്ളത്.അതുകൊണ്ട