ഇന്‍സുലിന്‍ ഫ്രീസറില്‍ വെച്ചാല്‍

ഉയര്‍ന്ന താപനിലയില്‍ വെച്ചാല്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത നഷ്ടമാകും എന്ന് ഏതാണ്ട് എല്ലാവര്ക്കും അറിയാം. ഉപയോഗിക്കുന്നതിന് മുന്‍പേ ഇന്‍സുലിന്‍ കേടുവന്നിട്ടില്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം എന്നുമറിയാം. ഇതെല്ലാം അറിയുന്ന പലര്‍ക്കും എങ്ങനെ ഇന്‍സുലിന്‍ കാത്തു സൂക്ഷിക്കണം എന്ന് അറിയില്ല എന്നതൊരു യാഥാര്‍ത്ഥ്യം ആണ്.
മുപ്പതു സെല്‍ഷ്യസിനും രണ്ടു സെല്‍ഷ്യസിനും ഇടയിലാണ് ഇന്‍സുലിന്‍ സൂക്ഷിക്കേണ്ടത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ സൂക്ഷിക്കാനും പാടില്ല. അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാം എന്നതിനാല്‍ യാത്രകളിലും മറ്റും ഇന്‍സുലിന്‍ മുടങ്ങിപോകാതെ നോക്കാനാകും.എന്നാലും വായുസഞ്ചാരം ഇല്ലാതെ കനത്ത വെയിലില്‍ കിടക്കുന്ന വാഹനങ്ങളില്‍ (കാര്‍ തുടങ്ങിയവയില്‍) ഇന്‍സുലിന്‍ സൂക്ഷിക്കരുത്.
ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത ഇന്‍സുലിന്‍ ഫ്രിഡ്ജില്‍ വെക്കാം. എന്നാല്‍ ഒരിക്കലും ഫ്രീസറില്‍ ഇന്‍സുലിന്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തണുത്ത ഇന്‍സുലിന്‍ കുത്തിവെക്കുന്നത് വേദന ഉളവാക്കും എന്നതിനാല്‍ ആണിത്. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഇന്‍സുലിന്‍ അന്തരീക്ഷ ഊഷ്മാവില്‍ ആണ് സൂക്ഷിക്കേണ്ടത്. നിറവ്യത്യാസം, നന്നായി കുലുക്കിയതിന് ശേഷവും പിരിഞ്ഞുകിടക്കുന്ന തരികള്‍ എന്നിവ ഇന്‍സുലിന്‍ കേടായതിന്റെ ലക്ഷണമാകാം.