ഇത്ര ബുദ്ധിമുട്ടൊന്നുമില്ല അത്താഴം ഒരുക്കാൻ

ആകെ ഒരുദിനം കഴിക്കാവുന്നത് 1500 കലോറി. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഒക്കെ ഈ 1500 കലോറിയിൽ ഒതുക്കി നിർത്താൻ ഇത്തിരി പാടല്ലേ എന്ന് തോന്നുന്നുണ്ടോ? ഓരോ ദിവസവും കഴിക്കേണ്ട ഭക്ഷണവും അതിലെ കാലറിയും ഒന്ന് നേരത്തെ തന്നെ കണക്കുകൂട്ടിവെച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂന്നെ…
അത്താഴത്തിന് 300-500 വരെ കാലറിയുള്ള ഭക്ഷണം ആവശ്യമുള്ളൂ. ഈ കാലറിയിൽ നിൽക്കുന്ന ചില ഭക്ഷണ കോമ്പിനേഷനുകൾ ഇതാ. ഓരോ ദിവസവും ഇവ മാറി മാറി പരീക്ഷിച്ചു നോക്കാവുന്നതാണ്. പാചകം ചെയ്യുമ്പോൾ കഴിവതും എണ്ണയും മധുരവും കുറയ്ക്കുക. ഒരു സ്പൂൺ എണ്ണ ചേർക്കുമ്പോൾ 45 കാലറിയും ഒരു സ്പൂൺ പഞ്ചസാര ചേർക്കുമ്പോൾ 20 കാലറിയും കൂടും എന്നാണ് കണക്ക്.
ചപ്പാത്തി രണ്ട് (180 കാലറി)+ ചിക്കൻ കറി ഒരു ചെറിയ പാത്രം (250 കാലറി) + പച്ചക്കറി സാലഡ് 100 ഗ്രാം (24 കാലറി)= ആകെ 454 കാലറി.
ഫുല്ക്കത (പൊള്ളിച്ചെടുത്ത ചപ്പാത്തി) നാല് (200 കാലറി + ചെറുപയർ കറി ഒരു കപ്പ് (120 കാലറി) + തൈര് 100 മില്ലി (60 കാലറി) + ടുമാറ്റോ
സാലഡ് 50 ഗ്രാം (10 കാലറി) ആകെ 390 കാലറി. 3. മീൻ ബേക്ക് ചെയ്തത് അല്ലെങ്കിൽ ഗ്രില്‍ഡ്( 80 ഗ്രാം (212 കാലറി) + പച്ചക്കറി സാലഡ് 100 ഗ്രാം (24 കാലറി) + ബ്രെഡ് രണ്ടു സ്ളൈസ് (90 കാലറി) = ആകെ 326 കാലറി.
ഗ്രില്‍ഡ്) ചിക്കൻ 100 ഗ്രാം (199 കാലറി) + ബീറ്റ്റൂട്ട്, കോളിഫ്ളവർ, ബീന്സ്ഡ ആവിയിൽ വേവിച്ചത് ഒരു കപ്പ് (50 കാലറി) + ബ്രെഡ് രണ്ടു സ്ളൈസ് (90 കാലറി)= ആകെ 339 കാലറി.
30 ഗ്രാം ഓട്സ് (നുറുക്കുഗോതമ്പ്, റാഗി) കൊഴുപ്പു നീക്കിയ 100 മില്ലി പാലിൽ വേവിച്ച് ഒരു ടേബിൾ സ്പൂൺ നട്സ് ഇടുക. (ഇത് 250 കാലറി) + പൈനാപ്പിൾ 100 ഗ്രാം (46 കാലറി) = ആകെ 296 കാലറി.
ഉച്ചഭക്ഷണം ഹെവി ആയെങ്കിൽ അത്താഴം കുറച്ചു കൂടി ലഘുവാക്കാം. 1. ആപ്പിൾ 50 ഗ്രാം (30 കാലറി) + പൈനാപ്പിൾ 50 ഗ്രാം (23 കാലറി) + മാതള നാരങ്ങ 50 ഗ്രാം (33 കാലറി) + റോബസ്റ്റ പഴം 50 ഗ്രാം (58 കാലറി) + മുന്തിരി 50 ഗ്രാം (35 കാലറി) = ആകെ 179 കാലറി.2. തണ്ണിമത്തങ്ങ 300 ഗ്രാം (55 കാലറി), പപ്പായ 200 ഗ്രാം (64 കാലറി), ഓറഞ്ച് രണ്ട് (50 കാലറി), പേരയ്ക്ക ഒന്ന് (50 കാലറി).