ഇടിച്ചക്ക കഴിച്ചോളൂ

ദാ… നാട്ടിടവഴികളിലെ പ്ലാവുകളിൽ എല്ലാം ചക്ക ഉണ്ടായി തുടങ്ങി. നഗരങ്ങളിലെ കടകളിൽ ആകട്ടെ ഇടിചക്ക വിൽപ്പനയ്ക്കായി എത്തിയും തുടങ്ങി. ഓ… ഇപ്പോ എന്തു ചെയ്യാനാ. .ഷുഗർ ആയിപ്പോയില്ലേ. എന്ന് കരുതി ചിലയിടങ്ങളിൽ ഇടിയൻ ചക്ക എന്ന് വിളിക്കപ്പെടുന്ന ഇടിച്ചക്ക വേണ്ടെന്ന് വയ്ക്കേണ്ട കേട്ടോ. ഇടിചക്ക ധൈര്യമായി കഴിച്ചോ. പച്ചച്ചക്കയിലും ചക്കക്കുരുവിലും ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്..അതുകൊണ്ടുതന്നെ ഇടിചക്ക കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്..തോരൻ വെച്ച് കഴിക്കാം. ചക്കപ്പുഴുക്കും ആകാം..പച്ചച്ചക്ക പുഴുക്ക് വെച്ച് കഴിക്കുമ്പോൾ പെട്ടന്ന് വയർ നിറഞ്ഞുവെന്ന് തോന്നുന്നതിനാൽ ഭക്ഷണത്തിന്റെ അളവ് കുറയാൻ ഇടയാക്കും.. ചക്കപ്പുഴുക്കിനും ഇടിച്ചക്ക തോരനും കൂടെ പയറുവർഗങ്ങളോ മീൻ കറിവെച്ചതോ ഒക്കെ ഉപയോഗിച്ചാൽ കൂടുതൽ ഗുണകരമാകും..എന്നാൽ പഴുത്ത ചക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നതിനാൽ അത് നിയന്ത്രിക്കുക.ചക്കയിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതൊന്നും ശാസ്ത്രീയമായി പൂർണമായും തെളിയിക്കപ്പെട്ടിട്ടില്ല..എങ്കിലും വിഷമയമില്ലാതെ പൂർണമായും പ്രകൃതിദത്തമായി ലഭിക്കുന്ന പച്ചച്ചക്കയും ഇടിചക്കയും എന്തിന് പ്രമേഹരോഗി വേണ്ടെന്ന് വെക്കണം…