ആസ്മാ കൂടുമ്പോള്‍ പ്രമേഹവും കൂടുന്നത് എന്തുകൊണ്ട് ?

ആസ്മാ കൂടുമ്പോൾ പ്രമേഹവും കൂടുന്നതായി കാണുന്നത് എന്തുകൊണ്ട് ?
നാരായണൻ കെ.സി
കാഞ്ഞങ്ങാട്
ആസ്മാ രോഗികൾക്ക് അസുഖം കൂടുമ്പോൾ പ്രമേഹവും കൂടുന്നതായി കാണുന്നതിന് രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന് : ആസ്മാരോഗമുണ്ടാകുമ്പോൾ രോഗി അനുഭവിക്കുന്ന മാനസീക സമ്മർദം പ്രമേഹത്തെ വർധിപ്പിക്കാം. രണ്ട് : ഗുരുതരമായ ആസ്മയിൽ ഉപയോഗിക്കുന്ന സ്റ്റിറോയിഡ് മരുന്നുകൾ പ്രമേഹത്തെ വർധിപ്പിക്കാൻ ഇടവരുത്തുന്നുണ്ട്.