അറിയാം മദ്യത്തിലെ കാലറി

പ്രമേഹ രോഗികൾ അമിതമായി മദ്യപിക്കരുത് എന്നത് അറിയാമല്ലോ. മദ്യാസക്തി ഒരു മനുഷ്യന്റെ മാനസികവും ശാരീരികവുമായ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. പ്രമേഹ രോഗികളെ സംബന്ധിച്ച് പൂർണമായും വർജ്ജിക്കേണ്ട ഒന്നാണ് മദ്യപാനം. മദ്യത്തിലൂടെ അകത്തു ചെല്ലുന്ന കാലറി അറിയുകയാണ് മദ്യപിക്കാനുള്ള തോന്നൽ ഒഴിവാക്കാൻ പ്രമേഹ രോഗികള്ക്ക്ി ഏറ്റവും ഉത്തമം.
മദ്യത്തിലൂടെ ശരീരത്തിൽ എത്തുന്ന ഊര്ജംന ഗ്ലൂക്കോസ് ആയി മാറുന്നതിനു സാധ്യത കുറവാണ് എന്നതാണ് ഏറ്റവും വലിയ അപകടം. 350 മില്ലി വരുന്ന ഒരു ബിയർ കുടിച്ചാൽ 182 കാലറി ആണ് ശരീരത്തിൽ എത്തുന്നത്. 120 മില്ലി വരുന്ന ഷാമ്പെയിനിൽ 91.2 കാലറി, 25 മില്ലി ജിന്നിൽ 56 കാലറി, 120 മില്ലി വൈനിൽ 89 കാലറി, 25 മില്ലി വോഡ്ക്കയിൽ 55 കാലറി, 30 മില്ലി ബ്രാണ്ടിയിലും വിസ്കിയിലും 42.5 കാലറി എന്നിങ്ങനെയാണ് മദ്യത്തിലെ ഊര്ജ നില.
ഒരു വ്യക്തി മദ്യപിക്കുമ്പോൾ മദ്യത്തിന്റെ 20% ആമാശയത്തിൽ നിന്നും നേരിട്ടും 50% കുടലിലൂടെയും രക്തത്തിൽ കലരുകയാണ് ചെയ്യുക. രക്തത്തിൽ മദ്യത്തിന്റെ അളവ് 0.1 % ആകുമ്പോഴാണ് ഒരു വ്യക്തിക്ക് ലഹരി അനുഭവപ്പെടുന്നത്. ഈ അളവ് 0.5 % ആയാൽ ബോധക്ഷയവും 0.55% ആയാൽ മരണകാരണവും ആകും. പ്രമേഹ രോഗികളായ മദ്യപരിൽ രക്തത്തിലെ ഗ്ലൂക്കോസ് ഗണ്യമായി കുറയ്ക്കുന്ന ഹൈപ്പോഗ്ലൈസീമിയ അഥവാ ബോധക്ഷയം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഒരു മില്ലി മദ്യത്തിലെ ആൽക്കഹോളിന് ഏഴു കലോറി ഊർജ്ജമാണ് പ്രദാനം ചെയ്യാൻ ആകുക. മദ്യത്തോടൊപ്പം വറുത്തതും പൊരിച്ചതും ഒക്കെ കഴിക്കുമ്പോൾ ഗുരുതരമായ വിധത്തിൽ രക്തത്തിൽ ഗ്ലൂക്കോസ് വർധിക്കുകയും ചെയ്യും.ഇതും പ്രമേഹമുള്ളവർക്ക് അപകടകരം തന്നെ.